എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ്(1 ഒഴിവ്), ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍(1 ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി(1 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(1 ഒഴിവ്), എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.
ഡയാലിസിസ് ടെക്‌നിഷ്യന്‍: യോഗ്യത:-മെഡിക്കല്‍ കോളജ്(ഡിഎംഇ)ല്‍ നിന്ന് ഡയാലിസിസ് ടെക്‌നിഷ്യന്‍ ബിരുദം/ഡിപ്ലോമ.
അക്കൗണ്ട്‌സ് അസിസ്റ്റന്റ് യോഗ്യത: -അക്കൗണ്ടിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍: യോഗ്യത:-സോഷ്യല്‍ സര്‍വീസില്‍ ബിരുദം, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി: യോഗ്യത:-സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗില്‍ ബിരുദം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: യോഗ്യത:- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422458.
Post a Comment