ഭവന (സാങ്കേതിക വിഭാഗം) വകുപ്പിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അതിനു ശേഷം ഓരോ വർഷവും സർക്കാർ അംഗീകാരത്തോടെ, പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കും. 11800-163400 ആണ് ശമ്പള സ്‌കെയിൽ.
സിവിൽ എൻജിനീയറിംഗ്/ ആർക്കിടെക്ചറിൽ ഉള്ള ഡിഗ്രി, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങിൽ പി.ജി/ഡിപ്ലോമ, ഹ്യൂമൻ റിസോഴ്‌സിലോ അഡ്മിനിസ്‌ട്രേഷനിലോ എം.ബി.എ, കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള, പൊതു മരാമത്തു വകുപ്പിലെ സൂപ്രണ്ടിങ് എൻജിനീയർ, ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനർ, സർക്കാർ എൻജിനീയറിംഗ് കോളേജിൽ പ്രൊഫസർ, മറ്റു സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സൂപ്രണ്ടിങ് എൻജിനീയർ എന്നിവർക്ക് അപേക്ഷിക്കാം. അർബൻ ആൻഡ് റീജിയണൽ പ്ലാനിങ്ങിലോ ഹൗസിങിലോ പ്രവൃത്തി പരിചയം ഉണ്ടാവണം. ഹൗസിങ്, അർബൻ ഡെവലപ്‌മെന്റ്, റൂറൽ ഡെവലപ്‌മെന്റ് എന്നിവയെ സംബന്ധിച്ച് സാങ്കേതിക പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളവർക്ക് മുൻഗണന.
അപേക്ഷയോടൊപ്പം കെ.എസ്.ആർ ചട്ടം 144 പ്രകാരം അതാതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത് ഭവന (സാങ്കേതിക വിഭാഗം) വകുപ്പ്, കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ 22 നകം ലഭ്യമാക്കണം.
Post a Comment