കണ്ണൂർ: തളിപ്പറമ്പ് താലൂക്കിലെ നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം, മലപ്പട്ടം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്റുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.inൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
Post a Comment