അടൂർ സർക്കാർ പോളി ടെക്നിക് കോളേജിൽ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ആർക്കിടെക്ച്ചർ, ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീറിംഗ് എന്നിവയിൽ ഓരോ ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഈ മാസം 31 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഹാജരാകണം. 60 ശതമാനം മാർക്കോടെ അതാത് വിഷയങ്ങളിൽ ബാച്ചിലർ ഡിഗ്രിയാണ് കുറഞ്ഞ യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്. എ ഐ സി ടി ഇ പ്രകാരമുള്ള യോഗ്യതയും ഉണ്ടായിരിക്കണം.
Post a Comment