പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി തസ്തികകളിലേക്ക് താത്ക്കാലിക നിയമനം. സെക്യൂരിറ്റി തസ്തികയിലേക്ക് എക്സ് സര്വീസ്മാന്, ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത അന്‍പത് വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി പി.എസ്.സി അംഗീകൃത കോഴ്സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2213769, 2950400.
ലാബ് ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി നിയമനം
തൊഴിൽ വാർത്തകൾ
0
Post a Comment