പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്. ബോട്ടണി/സുവോളജി എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. തദ്ദേശീയ സമൂഹത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം അഭികാമ്യം. കാലാവധി 6 മാസം. ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 2022 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ് ഇളവ് ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ ഹാജരാകണം.
കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്..
Ammus
0
Post a Comment