തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ് റേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റന്റർ ഗ്രേഡ് 2, സെക്യൂരിറ്റി സ്റ്റാഫ് (ആൺ) ഡേറ്റാ എൻട്രി ഓപ്പറേറ്റർ (എം ആർ എൽ), അനസ്തേഷ്യ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ.
ബയോഡാറ്റ, നിശ്ചിത യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ്, സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്കികകളിൽ (ആശുപത്രി അറ്റന്റർ, സെക്യുരിറ്റി സ്റ്റാഫ് ഒഴികെ ) പ്രവൃത്തി പരിചയ സാക്ഷ്യപത്രം ( കുറഞ്ഞത് 2 വർഷം) എന്നിവ സഹിതം അപേക്ഷ ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്കകം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. സീൽ ചെയ്ത കവറിൽ തസ്മികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്. . കൂടുതൽ വിവരങ്ങൾക്കായി പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി (ഫോൺ നം 0471-2992014) വിതുര താലൂക്ക് ആശുപത്രി (ഫോൺ നം 04722856262) നെയ്യാറ്റിൻകര ജനറൽ ആശുപത്രി (ഫോൺ നം 0471-2221935) എന്നിവടങ്ങളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
Post a Comment