കോഴിക്കോട്: ഐസിഡിഎസ് കുന്നുമ്മല്‍ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍,കുന്നുമ്മല്‍,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തില്‍ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിച്ചിരിക്കണം. അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം. ഫോണ്‍ 0496-2597584.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തൊഴിൽ വാർത്തകൾ
0
Post a Comment