Join Our Whats App Group

പേഴ്‌സണൽ അസിസ്റ്റന്റ് (ഗ്രേഡ് 2) ടു ജഡ്ജ്..


കേരള ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് (39300-83000) തസ്തികയിലെ എൻ.സി.എ ഒഴിവുകളിലേക്കുള്ള നിയമനത്തിന് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പൗരൻമാരായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് നമ്പർ: 14/2022-പട്ടിക വർഗം-1, 15/2022- പട്ടികവർഗ്ഗം-1 പട്ടികജാതി-1, 16/2022- പട്ടികജാതി-1.

എതെങ്കിലും വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ ബാച്ചിലർ ബിരുദവും ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങിൽ കെ.ജിടി.ഇ.ഹയറും ഇംഗ്ലീഷ് ഷോർട്ട് ഹാന്റിൽ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കിൽ തത്തുല്യയോഗ്യതയോ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യതയോ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ 02/01/1981 നും 01/01/2004നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group