തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം എസിഇ എഞ്ചിനീയറിംഗ് കോളേജും ചേര്‍ന്ന് മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. എസിഇ എഞ്ചിനീയറിംഗ് കോളേജില്‍ ഡിസംബര്‍ 17 ശനിയാഴ്ചയാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://ift.tt/3AqyKPQ എന്ന ലിങ്കില്‍ ലഭ്യമാകുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 9.30 മണിക്ക് തിരുവല്ലം എസിഇ എഞ്ചിനീയറിംഗ് കോളേജില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്ദര ബിരുദം, ഐടിഐ/ ഡിപ്ലോമ, ബിടെക്, ബിസിഎ, എംസിഎ, എംബിഎ, ഹോട്ടല്‍ മാനേജ്‌മെന്റ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0471-2992609, 0471-2741713. അന്നേ ദിവസം സ്‌പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.
Post a Comment