Join Our Whats App Group

ലീഗല്‍ കൗണ്‍സിലര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു


വയനാട്: പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയ ഹെല്‍പ് ലൈനിന്റെ ഭാഗമായി ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള 21 നും 40 നും ഇടയില്‍ പ്രായമുള്ള നിയമബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.പ്രതിമാസം ഓണറേറിയം 20,000 രൂപ. നിയമനക്കാലാവധി ഒരുവര്‍ഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 30 വൈകീട്ട് 5 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 04936 203824.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group