തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ബയോകെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 15നു രാവിലെ 11നു നടക്കും. യൂ.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.
Post a Comment