Join Our Whats App Group

പ്രോഗ്രാം ഓഫീസറുടെ താത്കാലിക ഒഴിവ്..


പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും.

താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group