കാസർഗോഡ്: ജി.എച്ച്.എസ് ബാരയില്‍ എച്ച്.എസ്.ടി(നാച്വറല്‍ സയന്‍സ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 8156920303
ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയില്‍ എച്ച്.എസ്.എ(ഫിസിക്കല്‍ സയന്‍സ്-1, സോഷ്യല്‍ സയന്‍സ്-1), പ്രൈമറി (ഹിന്ദി-1) തസ്തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 28ന് രാവിലെ 10.30ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9495909552.
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ജനറല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ചൊവ്വാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ 10ന്. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്‌നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9995145988.
തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ സി.എ ബി.എം വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച തിങ്കളാഴ്ച(സെപ്റ്റംബര്‍ 26) രാവിലെ 10ന് നടക്കും. ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്‌മെന്റ് ആണ് യോഗ്യത. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്‌നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9995145988.
Post a Comment