Join Our Whats App Group

നോൺ വൊക്കേഷണൽ ടീച്ചർ പോളിമർ ടെക്‌നോളജി പോളിടെക്‌നിക് ലക്ചറർ, ഹോംസയൻസ് അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി 34 തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു


 തിരുവനന്തപുരം: നോൺ വൊക്കേഷണൽ ടീച്ചർ (കൊമേഴ്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്), പോളിമർ ടെക്‌നോളജി പോളിടെക്‌നിക് ലക്ചറർ, ഹോംസയൻസ് അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി 34 തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ഒക്ടോബർ ഒന്നിന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

നവംബർ രണ്ടാംതീയതി വരെയാണ്  അപേക്ഷിക്കാനുള്ളത്. പോളിടെക്‌നിക് അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (ഷോർട്ട്ഹാൻഡ്), ഇ.ഇ.ജി. ടെക്‌നീഷ്യൻ, ട്രേസർ സബ് എൻജിനിയർ (സിവിൽ), സോഷ്യൽ സയൻസ് ഹൈസ്‌കൂൾ ടീച്ചർ (തസ്തികമാറ്റം) തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് തസ്തികകൾ.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി), വിനോദസഞ്ചാരവകുപ്പിൽ മാനേജർ, വിവിധ ജില്ലകളിൽ സിവിൽ എക്സൈസ് ഓഫീസർ തുടങ്ങിയ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്‌നീഷ്യൻ (ഓർത്തോട്ടിക്സ്) അപേക്ഷകർക്ക് ഓൺലൈൻ പരീക്ഷ നടത്തും.

ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് സൈക്കിൾസവാരി പരീക്ഷ നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ, വ്യാവസായിക പരിശീലനവകുപ്പിൽ യു.ഡി. സ്റ്റോർകീപ്പർ, കണ്ണൂർ ജില്ല വിവിധ വകുപ്പുകളിൽ അറ്റൻഡർ തസ്തികകൾക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group