കണ്ണൂർ: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷ സമർപ്പിക്കാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
തീയതി, സമയം, ഇന്റർവ്യൂ കേന്ദ്രം, ഉദ്യോഗാർഥികൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങൾ എന്ന ക്രമത്തിൽ.
സെപ്റ്റംബർ 12-രാവിലെ 10 മണി-തളിപ്പറമ്പ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-ആന്തൂർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റികൾ, ആലക്കോട്, ഉദയഗിരി, കുറുമാത്തൂർ, ചപ്പാരപ്പടവ്, ചെങ്ങളായി, നടുവിൽ, പട്ടുവം, പരിയാരം.
13-രാവിലെ 10 മണി-ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ഓഫീസ്-ഇരിക്കൂർ, എരുവേശ്ശി, കുറ്റിയാട്ടൂർ, പയ്യാവൂർ, മയ്യിൽ, മലപ്പട്ടം, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഉളിക്കൽ, പടിയൂർ.
13-രാവിലെ 10 മണി-തലശ്ശേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-എരഞ്ഞോളി, കതിരൂർ, കുന്നോത്ത്പറമ്പ്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, കോട്ടയം, ചിറ്റാരിപ്പറമ്പ്, ചൊക്ലി, തലശ്ശേരി മുനിസിപ്പാലിറ്റി, തൃപ്പങ്ങോട്ടൂർ.
ഉച്ചക്ക് രണ്ട് മണി-ധർമ്മടം, ന്യൂമാഹി, പന്ന്യന്നൂർ, പാട്യം, പാനൂർ മുനിസിപ്പാലിറ്റി, പിണറായി, മാങ്ങാട്ടിടം, മൊകേരി, വേങ്ങാട്.
14-രാവിലെ 10 മണി-ജില്ലാ ആസൂത്രണ സമിതി മന്ദിരം, കണ്ണൂർ-അഞ്ചക്കണ്ടി, അഴീക്കോട്, കടമ്പൂർ, കണ്ണപുരം, കല്ല്യാശ്ശേരി, ചിറക്കൽ, ചെമ്പിലോട്, ചെറുകുന്ന്, നാറാത്ത്.
ഉച്ചക്ക് രണ്ട് മണി-കണ്ണൂർ കോർപ്പറേഷൻ, പാപ്പിനിശ്ശേരി, പെരളശ്ശേരി, മാട്ടൂൽ, മുണ്ടേരി, മുഴപ്പിലങ്ങാട്, വളപട്ടണം, കൊളച്ചേരി.
രാവിലെ 10 മണി-ഇരിട്ടി ബ്ലോക്ക് ഓഫീസ്-അയ്യൻകുന്ന്, ആറളം, കണിച്ചാർ, കീഴല്ലൂർ, കൂടാളി, കേളകം, കൊട്ടിയൂർ, കോളയാട്.
ഉച്ചക്ക് രണ്ട് മണി-ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലങ്കേരി, പായം, പേരാവൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി, മാലൂർ, മുഴക്കുന്ന്.
രാവിലെ 10 മണി-പയ്യന്നൂർ ബ്ലോക്ക് ഓഫീസ്-എരമം-കുറ്റൂർ, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ, ചെറുപുഴ, പയ്യന്നൂർ മുനിസിപ്പാലിറ്റി, പെരിങ്ങോം-വയക്കര, രാമന്തളി, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി.
കൂടുതൽ വിവരങ്ങൾ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിൽ നേരിട്ട് ലഭിക്കും. ഫോൺ: 0497 2700405-ജില്ലാ ഓഫീസ്, കണ്ണൂർ
Post a Comment