തിരുവനന്തപുരം: ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3),
ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.
Post a Comment