Join Our Whats App Group

WCR റെയിൽവേ GDCE – NTPC റിക്രൂട്ട്‌മെന്റ് 2022 – 121 സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്‌സ്യൽ-ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലാർക്ക്, മറ്റ് തസ്തികകൾ


 


ഇന്ത്യൻ റെയിൽവേ അപ്പ്രെന്റിസ് അല്ലാതെ ഒരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) ജനറൽ ഡിപ്പാർട്ട്മെന്റ് കോമ്പറ്റേറ്റീവ് എക്സാമിനേഷനുള്ള (GDCE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ള നിരവധി ഒഴിവുകൾ ഇതിൽ വരുന്നുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

ജോലിയുടെ വിശദാംശങ്ങൾ

  • ബോർഡ്: വെസ്റ്റ് സെൻട്രൽ റെയിൽവേ
  • ജോലി തരം: കേന്ദ്ര ഗവണ്മെന്റ്
  • നിയമനം: സ്ഥിരം
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ആകെ ഒഴിവുകൾ: 121
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 8
  • അവസാന തീയതി: 2022 ജൂലൈ 28

ഒഴിവ് വിശദാംശങ്ങൾ

വെസ്റ്റ് സെൻട്രൽ റെയിൽവെ – വിവിധ തസ്തികകളിലായി 121 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • സ്റ്റേഷൻ മാസ്റ്റർ: 08
  • സീനിയർ കൊമേഴ്സ്യൽ – ടിക്കറ്റ് ക്ലർക്ക്: 38
  • സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്: 09
  • കൊമേർഷ്യൽ ടിക്കറ്റ് ക്ലർക്ക്: 30
  • അക്കൗണ്ട്സ് ക്ലർക്ക് – ടൈപ്പിസ്റ്റ്: 08
  • ജൂനിയർ ക്ലർക്ക് – ടൈപ്പിസ്റ്റ്: 28

പ്രായപരിധി 

18 വയസ്സ് മുതൽ 42 വയസ്സ് വരെയാണ് പ്രായപരിധി. ഓരോ വിഭാഗക്കാർക്കും നൽകിയിരിക്കുന്ന പ്രായപരിധി വിവരങ്ങൾ താഴെ നൽകുന്നു.

  • UR: 18-42 വയസ്സ് വരെ
  • OBC: 18-45 വയസ്സ് വരെ
  • SC/ST: 18-47 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യതകൾ

1. സ്റ്റേഷൻ മാസ്റ്റർ

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

2. സീനിയർ കൊമേഴ്സ്യൽ – ടിക്കറ്റ് ക്ലർക്ക്

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

3. സീനിയർ ക്ലർക്ക്- ടൈപ്പിസ്റ്റ്

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

4. കൊമേഴ്സ്യൽ ടിക്കറ്റ് – ക്ലർക്ക്

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്ലസ്ടുവിൽ മൊത്തത്തിൽ 50% മാർക്കെങ്കിലും നേടിയിരിക്കണം

5. അക്കൗണ്ട്സ്‌ ക്ലർക്ക് – ടൈപ്പിസ്റ്റ്

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്ലസ്ടുവിൽ മൊത്തത്തിൽ 50% മാർക്കെങ്കിലും നേടിയിരിക്കണം

6. ജൂനിയർ ക്ലർക്ക് – ടൈപ്പിസ്റ്റ്

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്ലസ്ടുവിൽ മൊത്തത്തിൽ 50% മാർക്കെങ്കിലും നേടിയിരിക്കണം

ശമ്പള വിശദാംശങ്ങൾ

  • സ്റ്റേഷൻ മാസ്റ്റർ: 35,400/-
  • സീനിയർ കൊമേഴ്സ്യൽ – ടിക്കറ്റ് ക്ലർക്ക്: 29,200/-
  • സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്: 29,200/-
  • കൊമേർഷ്യൽ ടിക്കറ്റ് ക്ലർക്ക്: 21,700/-
  • അക്കൗണ്ട്സ് ക്ലർക്ക് – ടൈപ്പിസ്റ്റ്: 19,900/-
  • ജൂനിയർ ക്ലർക്ക് – ടൈപ്പിസ്റ്റ്: 19,900/-

തിരഞ്ഞെടുക്കൽ നടപടിക്രമം

  • കമ്പ്യൂട്ടർ അടിസ്ഥാനമാക്കി പരീക്ഷ
  • അഭിരുചി പരീക്ഷ
  • മെഡിക്കൽ പരീക്ഷ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

 എങ്ങനെ അപേക്ഷിക്കാം?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക.
  • യോഗ്യരായ ഉദ്യോഗാർഥികൾ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
  • രക്ഷ കർത്താവിന്റെ പേര്, ജനനത്തീയതി എന്നിവ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ പൂരിപ്പിക്കുക.
  • അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
  • ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോം ഇന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group