ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളിലായി സയന്റിസ്റ്റ്-ബി തസ്തികയിലെ 630 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ഡി.ആർ.ഡി.ഒ-579,
- ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി-8,
- ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി-43 എന്നിങ്ങനെയാണ് ഒഴിവുകൾ.
എൻജിനീയറിങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദധാരികൾക്കുമാണ് അവസരം.
ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
വിഷയങ്ങൾ :
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,
- മെക്കാനിക്കൽ എൻജിനീയറിങ്,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,
- ഇലക്ട്രിക്കൽ എൻജിനീയറിങ്,
- മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്/മെറ്റലർജിക്കൽ എൻജിനീയറിങ്, ഫിസിക്സ്,
- കെമിസ്ട്രി,
- കെമിക്കൽ എൻജിനീയറിങ്,
- ഏറോനോട്ടിക്കൽ എൻജിനീയറിങ്,
- മാത്തമാറ്റിക്സ്,
- സിവിൽ എൻജിനീയറിങ്,
- ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്,
- മെററീരിയൽ സയൻസ്,
- നേവൽ ആർക്കിടെക്ചർ,
- എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്,
- അറ്റ്മോസ്ഫറിക് സയൻസ്,
- മൈക്രോബയോളജി,
- ബയോകെമിസ്ട്രി.
തിരഞ്ഞെടുപ്പ് :
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നിവയിലേക്ക് ഗേറ്റ് സ്കോർ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്.
- മറ്റു വിഷയങ്ങളിലേക്ക് ഗേറ്റ് സ്കോറും അഭിമുഖത്തിലെ പ്രകടനവുമായിരിക്കും പരിഗണിക്കുക.
പ്രായപരിധി : ഡി.ആർ.ഡി.ഒ-യിലെ ഒഴിവുകളിലേക്ക് 28 വയസ്സും ഡി.എസ്.ടിയിലെ ഒഴിവുകളിലേക്ക് 35 വയസ്സും എ.ഡി.എയിലെ ഒഴിവുകളിലേക്ക് 30 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷ ഫീസ് : ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലെ പുരുഷ ഉദ്യോഗാർഥികൾക്ക് 100 രൂപ അപേക്ഷാഫീസുണ്ട്. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.rac.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ആരംഭിക്കുന്ന അന്നു മുതൽ 21 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.
Post a Comment