
സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സെലെൻസുമായി (KASE) സഹകരിച്ചു വനിതകൾക്കായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ഓരോ ജില്ലയിലും 10 പേർക്ക് വീതം അവസരം ലഭിക്കും. അനെർട്ടിന്റെ വെബ്‌സൈറ്റ് ആയ www.anert.gov.in വഴി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് 9188119431, 18004251803. കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയവർക്ക് കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സെലെൻസും അനെർട്ടും സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും.
Post a Comment