Join Our Whats App Group

സിമെറ്റിൽ സീനിയർ ലക്ചറർ: അപേക്ഷ ക്ഷണിച്ചു..


കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴിസിംഗ് കോളേജുകളായ ഉദുമ (കാസർകോട് ജില്ല-0467-2233935), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറിലാണ് നിയമനം. എം.എസ്‌സി നഴ്‌സിംഗ് ബിരുദം ആണ് യോഗ്യത. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). www.simet.kerala.gov.in ൽ റിക്രൂട്ട്‌മെന്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി 19 വരെ അപേക്ഷ സമർപ്പിക്കാം. തപാലിൽ അയയ്ക്കുന്ന അപേക്ഷ 23നകം ലഭിക്കണം.  വിശദവിവരങ്ങൾക്ക്: 0471-2302400www.simet.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group