പെരിയയിലുളള കാസർഗോഡ് ഗവ. പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂണ്‍ 28, 29, 30 തീയതികളില്‍ നടക്കും. 28 ന് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും 29 ന് സിവില്‍ എഞ്ചിനീയറിംഗിനും 30 ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കുമാണ് കൂടിക്കാഴ്ച്ച. ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നവര്‍ അതാത് ദിവസങ്ങളില്‍ രാവിലെ 10 ന് മുമ്പ് ബയോഡാറ്റ, എല്ലാ അക്കാദമിക പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പോളിടെക്നിക് ഓഫീസില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. സ്ഥിരമായോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയോ തസ്തിക നികത്തുന്നതുവരേയോ അക്കാദമിക വര്‍ഷം അവസാനം വരെയോ ഏതാണ് ആദ്യം അതുവരെയാണ് നിയമനം. ഫോണ്‍: 0467-2234020, 9895821696.
താത്ക്കാലിക അദ്ധ്യാപക നിയമനം..
Ammus
0
Post a Comment