തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 517/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂൺ 8, 9, 10, 15, 16, 17, 22, 23, 24 തിയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ത്യശൂർ ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ത്യശൂർ ജില്ലാ ഓഫീസർ അറിയിച്ചു.
യു.പി സ്കൂൾ ടീച്ചർ അഭിമുഖം
തൊഴിൽ വാർത്തകൾ
0
Post a Comment