Join Our Whats App Group

പത്താം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോർഡിൽ അവസരം



KDRB Recruitment 2022 – Kerala Devaswom Recruitment Board (KDRB) has released the job notification for the post of L.D. Clerk/Sub Group Officer Grade II of 50 vacancy in the Travancore Devaswom Board.

Candidates with the qualification of S.S.L.C/Equivalent can apply for these jobs.

Eligible candidates can apply for this post online on or before 18 June 2022. Here we discussed the detailed eligibility and application process are given below;

Job Summary
Category No. 08/2022
Post Name L.D. Clerk/Sub Group Officer Grade II (Travancore Devaswom Board)
Pay Scale Rs. 19,000/- to Rs.43,600/-
No of Vacancies 50
Qualification SSLC or its equivalent
Age Limit 18-36
Last Date 18 June 2022

 

KDRB Recruitment 2022 : തിരുവിതാംകൂര്‍ ദേവസ്വം ബോർഡിൽ എല്‍.ഡി.ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II തസ്തികയില്‍ നിലവിലുള്ള 50 (അന്‍പത്) ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിനു പത്താം ക്ലാസ് യോഗ്യതയുള്ള ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡാണ് അപേക്ഷ ക്ഷണിച്ചത്.

ഹിന്ദുമതത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II

  • ദേവസ്വം ബോർഡിൻറെ പേര് : തിരുവതാംകൂർ ദേവസ്വം ബോർഡ്
  • ശമ്പളം : 19000 രൂപ മുതൽ 43600 രൂപ വരെ
  • വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ്/അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ഒഴിവുകളുടെ എണ്ണം : 50 (അൻപത്)
  • തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ/ഇന്റർവ്യൂ വഴി
  • നിയമന രീതി : നേരിട്ടുള്ള നിയമനം
  • പ്രായപരിധി : 18-36 വയസ്സ്.

ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.

പരീക്ഷാഫീസ് : 300 രൂപ

പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് രൂപ 200/-(ഇരുന്നൂറ് രൂപ മാത്രം) (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർ പ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺ ലൈനായി തുക അടയ്ക്കേണ്ടതാണ്)

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ്-വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപ് -ലോഡ് ചെയ്യുന്ന ഫോട്ടോ മാസത്തിനകം എടുത്തത് ആയിരിക്കണം. ഒരിക്കൽ അപ് ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ
സമർപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥിയ്ക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

പാസ്സ് വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും പ്രൊഫൈലിൽ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതും
ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്.

അപേക്ഷിക്കുന്നതിനു മുമ്പ് തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പു വരുത്തേണ്ടതാണ്.

റിക്രൂട്ട്മെന്റ് ബോർഡുമായുള്ള കത്തിടപാടുകളിലും യൂസർ ഐഡി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ഈ തസ്തികയിലേയ്ക്ക് റിക്രൂട്ട്മെന്റ് ബോർഡിന് മുമ്പാകെ വിജയകരമായി സമർപ്പിക്കുന്ന അപേക്ഷകൾ താല്ക്കാലികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനു ശേഷം അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതിനോ, അപേക്ഷ പിൻവലിക്കുന്നതിനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും, സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിപരീതമായി കാണുന്ന പക്ഷം നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ്
ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

പരീക്ഷാഫീസ് തുക കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ്പോർട്ടലിലൂടെ ഓൺലൈനായി
അടയേണ്ടതാണ്.

ഡി.ഡി. ആയോ മണിഓർഡറായോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ് അടയ്ക്കുവാൻ പാടില്ല.

ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group