തൃശൂർ: ചാലക്കുടി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി 2025 മാര്‍ച്ച് 31 വരെയായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,000 രൂപ പ്രതിമാസ വേതനം അനുവദിക്കുന്നതാണ്.
പ്രസ്തുത നിയമനം താമസിച്ചു ജോലി ചെയ്യുന്ന സ്വഭാവമുള്ളതായതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിക്കണം. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 30 ന് മുന്‍പായി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി - 680 307 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന ഓഫീസുമായി 0480-2706100 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Post a Comment