Join Our Whats App Group

കാഴ്ച പരിമിതർക്കുള്ള വിദ്യാലയത്തിൽ ഒഴിവ്..


തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 31ന് രാവിലെ 10 മണി മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് ബയോഡാറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. മെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group