കേരള സർക്കാരിന്റെ ഊർജ്ജവകുപ്പിനു കീഴിലുള്ള അനെർട്ട് നടപ്പിലാക്കി വരുന്ന ഇലക്ട്രിഷ്യൻമാർക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായ തൊഴി മേളയുടെ രണ്ടാം ഘട്ടം കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളജിൽ വച്ച് നടന്നു. തൃശൂർ മുതൽ കാസർഗോഡ് വരെ അനെർട്ടിന്റെ പരിശീലനം കഴിഞ്ഞ ഇലക്ട്രീഷൻമാർക്കാണ് തൊഴിൽ മേള നടത്തിയത്. ഈ തൊഴിൽ മേളയിൽ 250 ഓളം ഇലക്ട്രീഷൻമാർ പങ്കെടുത്തു. സൗരോർജ്ജ മേഖലയിലെ വിവിധ കമ്പനികൾ പരിശീലനം കഴിഞ്ഞവരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി തൊഴിൽ മേളയിൽ പങ്കെടുത്തു.
സോളാര്‍ പ്ലാന്റ്; പരിശീലനം നേടിയ ഇലക്ട്രിഷ്യൻമാർക്കു തൊഴിൽ മേള..
Ammus
0
Post a Comment