പത്തനംതിട്ട: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ''സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്'' ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മേയ് ആറിന് രാവിലെ 10.30ന് ഇടുക്കി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666, ഇമെയില്‍: [email protected], വെബ്സൈറ്റ്: www.keralasamakhya.org.
ലീഗല്‍ കൗണ്‍സിലര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൊഴിൽ വാർത്തകൾ
0
Post a Comment