Join Our Whats App Group

എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിട്ടുപോയോ? വഴിയുണ്ട്..


*2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവ് പരിഗണിക്കും

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കി മേളക്കാഴ്ചകളും ആസ്വദിക്കാം. 2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പുറത്തായവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെയാണ് പുതുക്കി നല്‍കുന്നത്. മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സൗജന്യമായും വേഗത്തിലും തത്സമയ സേവനങ്ങള്‍ ലഭ്യമാക്കാനായി സ്ഥാപിച്ചിരിക്കുന്ന  സേവന സ്റ്റാളുകളുടെ വിഭാഗത്തിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഈ സേവനം ലഭിക്കുക. മെയ് 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകല്‍ലും രജിസ്ട്രേഷന്‍ പുതുക്കാനുള്ള  സൗകര്യമുണ്ടായിരിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരുചേര്‍ക്കാനും അധിക സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനും സ്റ്റാളുകളില്‍ അവസരമുണ്ടാകും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group