Join Our Whats App Group

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവുള്ള ഒരു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് അല്ലെങ്കില്‍ അംഗീകൃത സര്‍വ്വ കലാശാലകളില്‍ നിന്ന് ലഭിച്ചിട്ടുള്ള ഡിപ്ലോമാ/ഡയാലിസിസ് ടെക്നോളജില്‍ ബിരുദം നേടിയിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. (അവധിയില്‍ പോയ ഉദ്യോഗാര്‍ത്ഥി തിരികെ ജോലിയില്‍ പ്രവേശിക്കുന്ന കാലയളവ് വരെ) പ്രായപരിധി – 40 വയസില്‍ താഴെ, പ്രവര്‍ത്തി പരിചയം – കുറഞ്ഞത് ഒരു വര്‍ഷം അഭികാമ്യം. പ്രതിദിനം 500/ രൂപ.

അപേക്ഷയോടൊപ്പം യോഗ്യത, പരിചയം, ബയൊഡേറ്റ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വാട്സ്ആപ് നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം *[email protected]* എന്ന വിലാസത്തില്‍ മെയ് 3 ന് 5.00 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04862 222630.


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group