സുപ്രീംകോടതിയിൽ 25 കോർട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാൻസ്ലേറ്റർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
13 ഭാഷകളിലാണ് അവസരം.
Job Summary | |
---|---|
Job Role | Court Assistant (Junior Translator) |
Qualification | Graduate |
Total Vacancies | 25 |
Salary | Level 7(Rs.44,900 – 76,908/-) |
Experience | 2 years |
Job Location | New Delhi |
Last Date | 14 May 2022 |
ഓൺലൈനായി അപേക്ഷിക്കണം.
- അസമീസ് ,
- ബംഗാളി ,
- തെലുങ്ക് ,
- ഗുജറാത്തി ,
- ഉർദു ,
- മറാത്തി ,
- തമിഴ് ,
- കന്നഡ ,
- മലയാളം ,
- മണിപ്പുരി ,
- ഒഡിയ ,
- പഞ്ചാബി എന്നീ ഭാഷകളിൽ രണ്ടുവീതവും
- നേപ്പാളിഭാഷയിൽ ഒരു ഒഴിവുമാണുള്ളത്.
യോഗ്യത :
- ബിരുദം.
- ഇംഗ്ലീഷും ബന്ധപ്പെട്ട പ്രാദേശികഭാഷയും വിഷയമായി പഠിച്ചിരിക്കണം.
- ഇംഗ്ലീഷിൽനിന്ന് പ്രാദേശികഭാഷയിലേക്കും തിരിച്ചും വിവർത്തനത്തിൽ സർക്കാർ /അംഗീകൃത സ്വകാര്യ സ്ഥാപനത്തിൽനിന്നു നേടിയ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി : 32 വയസ്സ്.
01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sci.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 14.
Post a Comment