NTPC Recruitment 2022 – National Thermal Power Corporation Limited (NTPC) has announced an online notification for recruitment to the post of Executive.
നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം.
15 ഒഴിവുണ്ട്.
Job Summary | |
---|---|
Job Role | Executive |
Qualification | B.E/ B.Tech/ M.Tech/ MCA/ PG Degree/ Diploma |
Total Vacancies | 15 |
Experience | Experienced |
Salary | Rs.90,000 – 1,00,000/ month |
Job Location | Across India |
Last Date to apply | 13 May 2022 |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : എക്സിക്യുട്ടീവ് സോളാർ (പി.വി)
- ഒഴിവുകളുടെ എണ്ണം : 05 (ജനറൽ-04, ഒ.ബി.സി-01)
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ/ബി.ടെക്, ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 1,00,000 രൂപ.
തസ്തികയുടെ പേര് : എക്സിക്യുട്ടീവ് ഡേറ്റാ അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ).
- യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ടെക്. (സി.എസ്/ഐ.ടി/ഇ.സി.ഇ)/എം.സി.എ/പി.ജി.ഡിഗ്രി/ഡിപ്ലോമ (ഡേറ്റാ സയൻസ്/ ബിസിനസ് അനലിറ്റിക്സ് ഡേറ്റാ അനലിറ്റിക്സ്). മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 1,00,000 രൂപ.
തസ്തികയുടെ പേര് : എക്സിക്യുട്ടീവ് എൽ.എ/ആർ.ആർ
- ഒഴിവുകളുടെ എണ്ണം : 09 (ജനറൽ-08, ഒ.ബി.സി.-02, എസ്.സി-01).
- യോഗ്യത : ബിരുദവും രണ്ടുവർഷത്തെ ഫുൾടൈം പി.ജി ഡിഗ്രി/പി.ജി ഡിപ്ലോമ/പി.ജി.പ്രോഗ്രാം (റൂറൽ മാനേജ്മെന്റ്/റൂറൽ ഡെവലപ്മെന്റ്)/ എം.ബി.എ (റൂറൽ മാനേജ്മെന്റ്) എം.എസ്.ഡബ്ല്യു (യോഗ്യത 60 ശതമാനം മാർക്കോടെയായിരിക്കണം). രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 90,000 രൂപ.
അപേക്ഷാഫീസ് : 300 രൂപ.
വനിതകൾക്കും എസ്.സി/എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ബാധകമല്ല.
ഓൺലൈനായും ഓഫ്-ലൈനായും ഫീസ് അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.ntpc.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 13.
Post a Comment