ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗത്തിന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നികത്തുന്ന ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവിൽ അപേക്ഷിക്കാം. ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18 നും 41 നു മിടയിലാവണം പ്രായം. 22000-48000 രൂപ ശമ്പളം ലഭിക്കും. അസൽ സർട്ടിഫിക്കളുമായി മേയ് 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
Post a Comment