Join Our Whats App Group

ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം..


കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ [email protected] ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group