കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ തസ്തികയിലേക്കും, പാലക്കാട് ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കും ആലപ്പുഴ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്കും അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. (ശമ്പള സ്‌കെയിൽ: 43,400- 91,200), ഇതര സർക്കാർ സ്ഥാപനങ്ങളിൽ ക്ലർക്ക് (ശമ്പള സ്‌കെയിൽ: 26,500- 60,700), ഓഫീസ് അറ്റൻഡന്റ് (ശമ്പള സ്‌കെയിൽ: 23,000- 50,200), തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് യഥാക്രമം ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അപേക്ഷിക്കാം. മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ എസ് ആർ പാർട്ട്-2 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.
അപേക്ഷകൾ മാർച്ച് 20നു മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി. നമ്പർ 28/ 2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2464240.
Post a Comment