ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയും സേവന സന്നദ്ധതയുമുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 50നും ഇടയില്‍.
പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങളിലെ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ടി.എ. ഉള്‍പ്പടെ 13,500 രൂപ ഹോണറേറിയം ലഭിക്കും.
www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ മുന്‍ഗണനയുണ്ട്. അുപേക്ഷകള്‍ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. ഫോണ്‍: 0475 2222353, 9496070335.
Post a Comment