Join Our Whats App Group

കെ-ടെറ്റ് പരീക്ഷ: അപേക്ഷയിൽ ഫോട്ടോ ഉൾപ്പെടുത്താൻ അവസരം

തിരുവനന്തപുരം: കെ-ടെറ്റ് 2022 ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ഫോട്ടോ അല്ലാതെ അപേക്ഷയിൽ ഉൾപ്പെടുത്തിയവർക്ക് 21 ന് വൈകിട്ട് അഞ്ചുവരെ https://ift.tt/UuwMGlP ലെ കാന്റിഡേറ്റ് ലോഗിനിൽ തിരുത്താം. അപേക്ഷ സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകി ഓൺലൈനായി ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ആപ്ലിക്കേഷൻ എഡിറ്റ് എന്ന ലിങ്കിലൂടെ പരിശോധിക്കണം. ഫോട്ടോ ഉൾപ്പെടുത്തുന്നതിനൊപ്പം അപേക്ഷയിൽ നൽകിയിട്ടുള്ള പേര്, ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, മൊബൈൽ നമ്പർ എന്നിവയും തിരുത്താം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group