തിരുവനന്തപുരം: വിഴിഞ്ഞം റീജണൽ സെന്റർ ഓഫ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്രായം 01.12.2021ന് 21 നും 40 നുമിടയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. മറൈൻ ഫിൻഫിഷ് ഹാച്ചറി പ്രവർത്തനങ്ങളിലും മറ്റും പ്രവർത്തിപരിചയം അനിവാര്യം. അപേക്ഷകൾ ജനുവരി 15 ന് വൈകിട്ട് 5 ന് മുൻപ് cmfrivizhinjamrc@gmail.com ൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത് പകർപ്പ് സഹിതം അയയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 20 ന് ഓൺലൈൻ ഇൻറർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2480324.
Post a Comment