സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ചിട്ടുള്ള സംസ്ഥാന ഐ.ടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിയമനം, യോഗ്യത എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ വ്യാവസായിക പരിശീലന വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് (https://ift.tt/2XQlcvL).  നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ അഭിമുഖത്തിനായി ജനുവരി 12നു രാവിലെ 10.30ന് ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിൽ ഹാജരാകണം.

Post a Comment

Previous Post Next Post