കോഴിക്കോട്: കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്നിഷ്യന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ജനുവരി 17 രാവിലെ 11.30 ന് വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. 35 വയസ്സിന് താഴെപ്രായമുളള എം.എല്‍.ടി ബിരുദവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
Post a Comment