ഡെപ്യൂട്ടേഷൻ അപേക്ഷ ക്ഷണിച്ചു..


ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കോഴിക്കോട്, എറണാകുളം മേഖലാ ഓഫിസുകളിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനു സംസ്ഥാന സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ റാങ്കിൽ കുറയാത്തവരും സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് യോഗ്യതയുള്ളവരുമാകണം അപേക്ഷകർ. പേ സ്‌കെയിൽ 45800 – 89000 (ശമ്പള പരിഷ്‌കരണത്തിനു മുൻപ്). താത്പര്യമുള്ളവർ എൻ.ഒ.സി. സഹിതം ഡിസംബർ 20നു മുൻപ് അപേക്ഷിക്കണം. അപേക്ഷാ ഫോം dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Post a Comment

Previous Post Next Post