Join Our Whats App Group

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ ഒഴിവുകള്‍

 കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുളള ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളില്‍ 2022 മാര്‍ച്ച് മാസം പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍, നാല് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ വീതം ഓരോ ജില്ലയിലേക്കും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ ഒരു ചെയര്‍പേഴ്സണും നാല് അംഗങ്ങളും ഉള്‍പ്പെടെ അഞ്ച് പേരാണ് ഉണ്ടായിരിക്കേണ്ടത്. അഞ്ച് പേരില്‍ ഒരാള്‍ വനിതയും ഒരാള്‍ കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ വൈദഗ്ധ്യമുളള ആളുമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ നിന്നും ഒരാളെ ചെയര്‍പേഴ്സണ്‍ പദവിയിലേക്ക് പരിഗണിക്കും.  14 ചെയര്‍പേഴ്സണ്‍മാരുടെയും 56 മെമ്പര്‍മാരുടെയും ഒഴിവുകളാണുള്ളത്.  യോഗ്യതകള്‍ -
സോഷ്യോളജി/സൈക്യാട്രി/സോഷ്യല്‍ വര്‍ക്ക്/ ചൈല്‍ഡ് സൈക്കോളജി/വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലും ഒന്നിലുളള ബിരുദാനന്തര ബിരദവും ശിശു ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അസൂത്രണം/നിര്‍വ്വഹണം/ഭരണ നിര്‍വ്വഹണം എന്നിവയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആരോഗ്യം/ശിശു വികസനം/കറക്ഷണല്‍ സര്‍വ്വീസ്/നിയമം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലുളള ബിരുദവും ശിശു ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അസൂത്രണം/നിര്‍വ്വഹണം/ഭരണനിര്‍വ്വഹണം എന്നിവയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. അപേക്ഷകര്‍ക്ക് വിജ്ഞാപന തീയതിയില്‍ 35 വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതും 70വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്.  
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിയമിതരാകുന്ന അംഗങ്ങളുടെ നിയമനകാലാവധി നിയമിക്കപ്പെടുന്ന തീയതി മുതല്‍ പരമാവധി മൂന്ന് വര്‍ഷമായിരിക്കും.  അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചിനകം വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, പൂജപ്പുര, തിരുവനന്തപുരം പിന്‍ 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2370750.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group