വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു

 തൃശൂര്‍: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്ക് പ്രദേശങ്ങളിലേയ്ക്ക് രാത്രി കാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് 6 മുതല്‍ രാവിലെ 6 മണി വരെ) ഓരോ വെറ്ററിനറി സര്‍ജന്മാരെ താൽക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സര്‍ജനായി നിയമിക്കപ്പെടുന്നതിനുളള യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കും. താൽപ്പര്യമുളളവര്‍ തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 20 ന് രാവിലെ 10.30 മണിയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0487 2361216

Post a Comment

Previous Post Next Post