കമ്പനി സെക്രട്ടറി നിയമനം

 

ആലപ്പുഴ: എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലെ ഒരു സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിലവില്‍ കമ്പനി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസില്‍ അസോസിയേറ്റ് അംഗത്വവുമുള്ളവരെയാണ്  പരിഗണിക്കുന്നത്. 16 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി- 52 വയസ്.

യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 22നകം പ്രൊഫഷണല്‍ ആന്‍റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.


Post a Comment

Previous Post Next Post