മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് നിയമനം

 മലപ്പുറം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീമിഷന്റെ ആഭിമുഖ്യത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായപഞ്ചായത്ത് നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രെനര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (എസ്.വി.ഇ.പി പദ്ധതി) മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 25 നും 45 വയസിനും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗത്തിനോ/കുടുംബാംഗത്തിനോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാം. അപേക്ഷകര്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പെരുമ്പടപ്പ്, വെളിയങ്കോട്, നന്നമുക്ക്, ആലങ്കോട്, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അതത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഡിസംബര്‍ 15ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍: 0483 2733470.

Post a Comment

Previous Post Next Post