ഡ്രോയിങ് ടീച്ചർ താത്കാലിക നിയമനം

 കൊല്ലം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പരിധിയിലുള്ള കൊല്ലം കുളത്തൂപ്പുഴ അരിപ്പയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനായി ഡിസംബര്‍ 10ന് രാവിലെ 11 ന് സ്‌കൂളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പി.എസ.്സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9446085395, 9400529020.

Post a Comment

Previous Post Next Post