ഗസ്റ്റ് അധ്യാപക അഭിമുഖം..


തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഡിസംബർ എട്ടിനു രാവിലെ 11 ന് നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

Post a Comment

Previous Post Next Post