ജർമ്മൻ ഭാഷാ പരിശീലകരെ ആവശ്യമുണ്ട്..


സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി. ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ ജർമ്മൻ ഭാഷാപരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Goethe / Telc / oSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയിട്ടുള്ളവരും (C1 ലെവൽ ഉള്ളവർക്ക് മുൻഗണന) ജർമ്മൻ പരിശീലകരായി കുറഞ്ഞത് അഞ്ചു വർഷം ഭാഷ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷ training@odepc.in ലേക്ക് ഡിസംബർ 20ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 9446094595, 0471 2329441/42/43/45

Post a Comment

Previous Post Next Post