ഡയാലിസിസ് ടെക്‌നിഷ്യന്‍ താല്‍ക്കാലിക നിയമനം

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ഡയാലിസിസ് ടെക്‌നിഷ്യന്‍ ഡിഗ്രി/ഡിപ്ലോ. പാരാ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. എസ്എല്‍ഇഡി/സിആര്‍ആര്‍ടി എന്നിവയില്‍ പ്രവര്‍ത്തി പരിചയം.  

    താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 29ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണമെന്ന് സുപ്രണ്ട് അറിയിച്ചു.


Post a Comment

Previous Post Next Post