കമ്പനി സെക്രട്ടറി ഒഴിവ്എറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ തുറന്ന (ഓപ്പണ്‍) വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ബിരുദത്തോടൊപ്പം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഉണ്ടായിരിക്കണം. കൂടാതെ ലിസ്റ്റഡ് കമ്പനിയില്‍ റെഗുലറായി കമ്പനി സെക്രട്ടറിയായി നിലവില്‍ പ്രവര്‍ത്തിക്കുന്നവരാകണം. അപേക്ഷകര്‍ക്ക് 2021 നവംബര്‍ ഒന്നിന് 16 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സി.എ/ ഐ.സി.ഡബ്ലിയു.എ/ നിയമബിരുദം/ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദം/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫെര്‍ട്ടിലൈസര്‍/ കെമിക്കല്‍/ പെട്രോ കെമിക്കല്‍ കമ്പനികളിലെ പ്രവൃത്തി പരിചയം അഭിലക്ഷണീയം. ശമ്പള സ്‌കെയില്‍: 36600-62000. 2021 നവംബര്‍ ഒന്നിന് 52 വയസ് കവിയരുത്. പി.ഡബ്ല്യു.ബി.ഡി വിഭാഗം അപേക്ഷകരുടെ പ്രായപരിധി 56 വയസാണ്. എസ്.സി/ എസ്.ടി/ഒ.ബി.സി അപേക്ഷകര്‍ക്ക് പ്രായം, പ്രവൃത്തിപരിചയം എന്നിവയില്‍ ഇളവുകള്‍ ഇല്ല.

താല്‍പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 22 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ലഭ്യമാക്കണം. 1960-ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിലെ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി &ഇ) അറിയിച്ചു. ഫോണ്‍: 0484 2312944.


Post a Comment

Previous Post Next Post